കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെ കോട്ടപ്പുറം രൂപതാതല സമാപനം കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു . ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. ......
കൊച്ചി: ക്രിസ്തുമസ്, പുതുവത്സര സീസണ് പ്രമാണിച്ച് ഫ്ളാറ്റുകൡും വില്ലകളിലും സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടേയും അലങ്കാരങ്ങളുടേയും മത്സരം സഘംടിപ്പിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്. അസറ്റ് ഫെയറി ലൈറ്റ്സ് എന്ന മത്സരത്തില്‍ സംസ്ഥാനത്തെ ഫ്ളാറ്റ്, വില്ല ഓണേഴ്സ് അസോസിയേഷനുകള്‍ക്ക് പങ്കെടുക്കാം. ......
കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് പോലീസുകാരുടേയും ഗുണ്ടകളുടെയും സുരക്ഷ വലയത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഡിക്കന്മാരുടെ പട്ടം നൽകൽ ചടങ്ങ് ഇന്നലെ ബസലിക്കയിൽ നടത്തിയതിലൂടെ മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും സീറോ മലബാർ സഭയ്ക്ക് വൻ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വൺ ചർച്ച് വൺ കുർസാന മൂവ്മെൻ്റ് ഭാരവാഹികൾ കുറ്റപ്പെടുത്തി.
കത്തോലിക്കാ സഭ മത തീവ്രവാദികളിൽ നിന്നും ഭീഷണി നേരിടുന്ന നാടുകളിൽ പോലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇന്നലെ ബസിലിക്കയിൽ ഏർപ്പെട്ടിരുന്നത്. ഡിസിപിയുടെ നേതൃത്വത്തിൽ 200ൽ പരം പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ......
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയും ആത്മവിശ്വാസവും വ്യക്തമായി പ്രകടമായ വർഷമായിരുന്നു 2025 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയസുരക്ഷ മുതൽ കായികമേഖലയും ശാസ്ത്രമുന്നേറ്റങ്ങളും വരെ രാജ്യത്തിന്റെ മുന്നേറ്റം എല്ലാ മേഖലകളിലും മുന്നേറ്റം ദൃശ്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ......
ധാക്ക: ബംഗ്ലാദേശിലെ യുവ രാഷ്ട്രീയ നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് പൊലീസ്. മുഖ്യപ്രതികളായി സംശയിക്കുന്ന രണ്ടുപേർ ഇന്ത്യയിലേക്ക് കടന്നു എന്നാണ് ധാക്ക മെട്രോപോളിറ്റൻ പൊലീസ് പറയുന്നത്. ......
ദോഹ:ദേശീയ ടീമിനായി നടത്തിയ ആദ്യ ഔദ്യോഗിക മത്സരത്തിൽ തന്നെ മെഡലുകൾ സ്വന്തമാക്കി ഖത്തറി ഭാരോദ്വഹന താരം ഫാരസ് ശ്രദ്ധേയ നേട്ടം കൈവരിച്ചു. ദോഹയിൽ നടന്ന മൂന്ന് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലായാണ് ഈ മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയത്.
10-ാമത് ഖത്തർ ഇന്റർനാഷണൽ കപ്പ് 2025,യൂത്ത്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ അറബ്ചാമ്പ്യൻഷിപ്പുകൾ,അതേ പ്രായ വിഭാഗങ്ങളിലെ വെസ്റ്റ് ഏഷ്യൻചാമ്പ്യൻഷിപ്പുകൾഎന്നിവയിലാണ് ഫാരസ് ഖത്തറിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്.
ഈ നേട്ടം തന്റെ കായിക ജീവിതത്തിലെ നിർണായക ഘട്ടമാണെന്ന് ഫാരസ് പറഞ്ഞു. ......
ദോഹ:അറബ് ലോകത്തിന്റെ ഫുട്ബോളിനെയും സംസ്കാരത്തെയും ഒരുപോലെ ആഘോഷിച്ച
ഫിഫ അറബ് കപ്പ് 2025 നെത്തിയത് 12 ലക്ഷത്തിലധികം കാണികൾ.ഡിസംബർ 1 മുതൽ 18 വരെ നടന്ന ടൂർണമെന്റിൽ 12,20,063 കാണികൾ മത്സരങ്ങൾ കാണാനെത്തിയതായി ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി (LOC) അറിയിച്ചു. ഇതിൽ 25 ശതമാനം കാണികളും ഖത്തറിന്പുറത്തുനിന്നുള്ളവരായിരുന്നു.മത്സരത്തിൽ 16 അറബ് രാജ്യങ്ങൾ പങ്കെടുത്തു. ......
ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സംയുക്ത പരിശീലനമായ ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4’ അഭ്യാസത്തിന് മുന്നോടിയായി, ബന്ധപ്പെട്ട ഉന്നത സമിതിയുടെ മൂന്നാമത് യോഗം ദോഹയിൽ നടന്നു. ജിസിസി അംഗരാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സ്റ്റാഫ് മേജർ ജനറൽ അബ്ദുള്ള ബിൻ മുഹമ്മദ് അൽ സുവൈദി യോഗത്തിന് അധ്യക്ഷത വഹിച്ചു. ......
ദോഹ:പൊതു ശുചിത്വ പരിപാലന രംഗത്ത് കൃത്രിമ ബുദ്ധി (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗം സംബന്ധിച്ച് ഉദ്യോഗസ്ഥരും വിദഗ്ധരും അക്കാദമിക് രംഗത്തെ പ്രതിനിധികളും ചർച്ച നടത്തി. ദോഹയിൽ നടന്ന ആദ്യ ദേശീയ പൊതു ശുചിത്വ ഫോറത്തിലാണ് ഈ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചത്.
മാലിന്യ സംസ്കരണത്തിലെ നവീകരണം, പരിസ്ഥിതി സുസ്ഥിരതയുടെ പ്രോത്സാഹനം, ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പാനൽ ചർച്ചകളിലും ശാസ്ത്രീയ സെഷനുകളിലും മുഖ്യമായി പരിഗണിച്ചത്. ......
ദോഹ:ശീതകാലത്തിന്റെ മൃദുസ്പർശത്തിൽ ഖത്തർ ഉത്സവ നഗരമായി മാറുകയാണ്. തുറന്നാകാശ സിനിമകളിൽ നിന്നും പൈതൃക ഗ്രാമങ്ങളിലേക്കും, മരുഭൂമിയിലെ നിശ്ശബ്ദ സന്ധ്യകളിൽ നിന്നും വർണ്ണവെളിച്ചത്തിന്റെ ലാന്തേൺ ഉത്സവത്തിലേക്കും—
സാംസ്കാരികവും വിനോദപരവുമായ അനുഭവങ്ങൾ പ്രാദേശവാസികളെയും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു.
മ്ഷൈരിബ് ഡൗൺടൗൺ ദോഹയിലെ ‘ബറാഹ സിനിമ’ തുറന്ന വേദിയിൽ സിനിമയെ ഒരു അനുഭവമാക്കി മാറ്റുന്നു. ......